Tuesday, July 8, 2014

ഒരു കണ്ടുപിടിത്തം

ഞാന്‍ കണ്ണാടി
അവന്‍ കണ്ടുപിടിച്ചത്.
ആദിമനുഷ്യന്റെതല്ല, നവരാക്ഷസന്റെ.
ഒരിക്കല്‍ ഞാന്‍ ചിരിച്ചിരുന്നു, കരഞ്ഞിരുന്നു,
അവന്റെ മുഖം വായിച്ചിരുന്നു.
പക്ഷെ ഞാന്‍ എന്ന ഞാന്‍ നാളെയുടേതാണ്
ഇനി ഞാന്‍ കരയുക മാത്രം ചെയ്യും.
ഇന്നലെകളില്‍ ഞാന്‍ തീ ജനിപ്പിച്ചെങ്കില്‍
ഇവന്റെ ഞാന്‍ ഒരു യുദ്ധക്കോപ്പായിത്തീരണം.
അവനു കണ്ടുകൂടാത്തവനെ കൊന്നൊടുക്കേണ്ട
നാളെയുടെ അണുബോംബ്.
വീണ്ടും നാളെകളില്‍ ഞാന്‍ ഉയര്‍ത്തെണീറ്റെങ്കില്‍
എന്റെ കണ്ണുകളെ ഞാന്‍ തുറന്നു പിടിക്കും.
അവിടെ ഞാന്‍ കാണുന്നത് ഒരു ശവപ്പറമ്പാണ്
ചാരമായത് എന്നെ കണ്ടുപിടിച്ചവനും കുറേ മനുഷ്യരും.
മനുഷ്യര്‍...ആ അങ്ങനെ വിളിക്കപ്പെടുന്ന എന്തോ ഒന്ന്!

No comments:

Post a Comment